EBM News Malayalam

കര്‍ഷക പ്രക്ഷോഭം മുപ്പത്തിയാറാം ദിവസത്തിലേക്ക് ; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല

ദില്ലി: കര്‍ഷക സമരം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചതോടെ കര്‍ഷകര്‍ സിംഗുവില്‍ ഇന്നലെ രാത്രിയിലും പ്രകടനം നടത്തി.

ഇന്ന് നടക്കുന്ന പുതുവത്സരാഘോഷം മോദി സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ നിന്നുള്ള അശോക് കുമാര്‍ സിങ്ങ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ആറാം വട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിച്ചത്. ചര്‍ച്ച തുടങ്ങിയത് മുതല്‍ ചാനലുകള്‍ക്ക് മുന്നിലായിരുന്നു പലരും. എന്നാല്‍ ഇത്തവണയും തീരുമാനാമാകാതെ വന്നതോടെ കടുത്ത ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ ഇവര്‍ വിമര്‍ശിക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.