EBM News Malayalam

കര്‍ഷക സമരം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടനകള്‍

ദില്ലി: സര്‍ക്കാരുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ നിയമങ്ങള്‍ക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിന്‍വലിക്കണമെന്ന് നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. ദില്ലിയില്‍ കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനായി കര്‍ഷക നേതാക്കള്‍ എത്തി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്‌ളിക് ദിനത്തില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യും. അതിനുള്ള ഒരുക്കങ്ങള്‍ ഗ്രാമങ്ങളില്‍ തുടരുകയാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

അതേസമയം കര്‍ഷകരെ മാവോയിസ്റ്റെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ആര്, എന്തുപറഞ്ഞുവെന്ന് അറിയില്ല. കര്‍ഷരോട് എന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.

അതിനാല്‍ ഇന്നത്തെ ചര്‍ച്ച സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്. ചര്‍ച്ചക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.