EBM News Malayalam

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികളെ കാശ് വാങ്ങി വീണ്ടും പരിശോധിക്കന്നു

കൊച്ചി: വിവിധ രാജ്യങ്ങളിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളെ യാതൊരു മുന്നറിയിപ്പും നൽകാതെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത് എയർപോർട്ടിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ഒരാളിൽ നിന്ന് 1800ഓളം രൂപയാണ് ടെസ്റ്റ് ഇനത്തിൽ ഈടാക്കുന്നത്, ഇത് കുടുംബവുമായി എത്തുന്ന പ്രവാസിക ളെയാണ് കൂടുതൽ വിഷമഘട്ടത്തി ലാക്കിയത് . വല്ല്യൊരു സംഖ്യ തന്നെയാണ് ടെസ്റ്റിനായി മാറ്റി വയ്‌ക്കേണ്ടി വരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് എയർപോർട്ടിൽ അധികൃതരും പ്രവാസികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

https://www.facebook.com/watch/?v=272053367606963

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.