EBM News Malayalam

യുഎസ് കമ്പനി ഇഎംസിസി സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത് മത്സ്യബന്ധന നയത്തിലെ പഴുതുകള്‍ മുതലെടുത്താണെന്നു വ്യക്തം

തിരുവനന്തപുരം : യുഎസ് കമ്പനി ഇഎംസിസി സര്‍ക്കാരുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ധാരണാപത്രം ഒപ്പിട്ടത് മത്സ്യബന്ധന നയത്തിലെ പഴുതുകള്‍ മുതലെടുത്താണെന്നു വ്യക്തമാകുന്നു. 2019ല്‍ ഇടതുസര്‍ക്കാര്‍ പുറത്തിറക്കിയ മത്സ്യബന്ധന നയത്തില്‍ കോര്‍പറേറ്റുകളുടെ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നയത്തിലെ തന്നെ മറ്റു ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇഎംസിസി പദ്ധതിയുടെ അനുമതിക്കായി സമ്മര്‍ദ്ദം ചെലുത്തിയതും ധാരണാപത്രം ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നതും.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശ കോര്‍പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനുള്ള അനുമതി നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവരെ പ്രവേശിപ്പിക്കാതിരിക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് നയത്തിന്റെ 2ാം അധ്യായത്തിലെ 2ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു. മത്സ്യബന്ധനയാനങ്ങളുടെ പരമാവധി എണ്ണം നിയന്ത്രിക്കുമെന്നും തീരക്കടലില്‍ യന്ത്രവല്‍കൃത യാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും തുടര്‍ന്നുള്ള ഭാഗങ്ങളിലുണ്ട്.

പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമേ നല്‍കൂ എന്നും യാനങ്ങള്‍ എണ്ണത്തില്‍ കൂടുതലാണെങ്കില്‍ പുനര്‍വിന്യസിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്നും നയത്തില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, ഇതേ അധ്യായത്തില്‍ 2(9) ഖണ്ഡികയില്‍ പറയുന്നത് ഇങ്ങനെ അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫ് ഏരിയയില്‍ നിലവിലെ മത്സ്യബന്ധന സമ്മര്‍ദം കോണ്ടിനെന്റല്‍ സ്ലോപ് ഏരിയയിലേക്കു മാറ്റാന്‍ പുറംകടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോല്‍സാഹനം നല്‍കും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.