ബെംഗളൂരു : മകളെ ആക്രമിക്കാൻ ശ്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഉൾഗ്രാമമായ ഹാസന് അരസിക്കെ രെയില്‍ ആണ് സംഭവം. ബൈക്കില്‍ യാത്രചെയ്ത രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ബൈക്കിന് മുന്നിൽ ഇരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു.
മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ട രാജഗോപാല്‍ പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും പുലിയുടെ പ്രത്യാക്രമണത്തി ൽ മുഖത്തത് മുറിവേറ്റു രക്തം വാര്ന്നൊഴു കിയിട്ടും നായിക്ക് പുലിയുടെ കഴുത്തിലെ പിടി വിട്ടില്ല ഒടുവിൽ പുലി ചത്തു വീണു. പുലിയുടെ ആക്രമണത്തില്‍ നായിക്കിന്റെ മുഖത്തും സാരമായ പരുക്കേറ്റു.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.