EBM News Malayalam

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്‍, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരുടെ അറസ്റ്റ്് കൂടി രേഖപ്പെടുത്തി. ഔഫിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലായ മൂന്ന് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ റിമാന്‍ഡിലായ ഇര്‍ഷാദിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. രാവിലെ ഒമ്പതരയോടെ മന്ത്രി കെ ടി ജലീല്‍ കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദര്‍ശിക്കും.

വോട്ടെണ്ണലിന് പിന്നാലെ പ്രദേശത്തുണ്ടായ മുസ്ലിം ലീഗ് – ഡിവൈഎഫ്‌ഐ പ്രാദേശിക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഐപിഎസ് പറഞ്ഞു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഇന്നലെ ഉത്തരവിറങ്ങി. അതേസമയം കൂടുതല്‍ പ്രതികളുണ്ടെന്നും കേസിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയധമനിയില്‍ കുത്തേറ്റതാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.