EBM News Malayalam

കോൺഗ്രസ്സിൽ അച്ചടക്കവും ഐക്യവുമാണ് ഉയർത്തിപ്പിടിക്കേണ്ടത്: മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ആള്‍ക്കൂട്ടമല്ല,  മറിച്ച് അച്ചടക്കവും ഐക്യവുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ്. രാഷ്ട്രീയ രംഗത്തെ മലീമസമാക്കുന്ന ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിറകെ ഒരു പ്രവര്‍ത്തകനും പോകരുതെന്നും, വലിയ മാറ്റം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അധ്യക്ഷൻ പറഞ്ഞു. കൂട്ടായ നേതൃത്വത്തിന്റെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കും. മാറ്റം പ്രതീക്ഷിക്കുന്ന ജനത ആഗ്രഹിക്കു ന്നതും അതാണ്. നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എഐസിസി പ്രാരംഭഘട്ട ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. കഴിവും ജനസ്വീകാര്യതയും മാത്രമാണ് സ്ഥാനാര്‍ ത്ഥി നിര്‍ണ്ണയ ത്തിലെ പൊതുമാനദണ്ഡം. അവശദുര്‍ ബല വിഭാഗങ്ങള്‍ക്കും യുവജന ങ്ങള്‍ ക്കും മഹിളകള്‍ക്കും ന്യൂനപക്ഷങ്ങള്‍ ക്കും അര്‍ഹമായ പരിഗണന നല്‍കുമെ ന്നും കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു. അത് ആശാസ്യമല്ല. കെപിസിസിയാണ് കോണ്‍ഗ്ര സിന്റെ അന്തിമമായ അഭിപ്രായം രേഖപ്പെടു ത്തേണ്ടത്. എഐസിസിയാണ് കോണ്‍ഗ്ര സിന്റെ നയവും നിലപാടും വ്യക്തമാക്കേ ണ്ടത്. അതിനപ്പുറത്ത് നിന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാ കില്ലന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Comments are closed.