EBM News Malayalam

ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസം : സംവിധായകന്‍ ബ്ലെസി

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് താന്‍ ഉള്‍പ്പടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകന്‍ ബ്ലെസി പറയുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നും ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായും സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും, ജോര്‍ദാനിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാല്‍ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും ബ്ലെസി പറഞ്ഞു. അതേസമയം തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ സംഘം ഇന്നാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. ഇവര്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ ക്വാറന്റീനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പണം നല്‍കിയുള്ള ക്വാറന്റീന്‍ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി 58 അംഗ സംഘമാണ് ജോര്‍ദാനിലേക്ക് പോയത്.

Comments are closed.