EBM News Malayalam

കൊല്ലം: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ

ശാസ്താംകോട്ട : ശാസ്താംകോട്ട പാകിസ്ഥാൻ മുക്കിൽ വാടകക്ക് താമസിച്ചുവരുന്ന 12 വയസുകാരിയെ ലൈം​ഗിക പീഢനത്തിന് വിധേയയാക്കിയ കേസിലെ പ്രതി കടമ്പനാട്, തുവയൂർ, പാലപ്പള്ളിൽ വീട്ടിൽ കുട്ടപ്പൻ മകൻ 38 വയസുള്ള ഹരിശ്ചന്ദ്രനെ ശാസ്താംകോട്ട എസ്.ഐ. അനീഷ്, എ.എസ്.ഐ ഷാജഹാൻ, കെ.എ.പി സേനാം​ഗം നന്ദകുമാർ ലഹരിവിരുദ്ധ സ്കോഡ് എസ്.ഐ.രഞ്ചു, ആഷിർകോഹൂർ, സജിജോൺ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതി ഒളിവിൽ താമസിച്ച്കൊണ്ടിരുന്ന മാറനാട് മലയിൽ നിന്ന് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

സംഭവം

18.09.2020 രാത്രി 1 മണിക്കായിരുന്നു സംഭവം നടന്നത്. വാടകക്ക് താമസിക്കാ നായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമ​ഗ്രികൾ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം രാത്രി 1 മണിയോടു കൂടി എത്തി ജനലിലൂടെ കൈയെത്തി വാതിൽ തുറന്ന ശേഷം വീട്ടിനകത്ത് കടന്ന് കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയാ യിരുന്നു. രാത്രി ആയതിനാൽ പെൺകുട്ടി ക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന പ്രതിയുടെ കാൽ പാടുകൾ വിലയിരുത്തി യാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കാൽപാദത്തിന്റെ സവിശേ ഷതകൾ പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സഹായകമായി. ഇയാൾക്കെതിരെ ശാസ്താംകോട്ട പോലീസിൾ വധശ്രമകേ സും അബ്കാരി കേസും നിലവിലുണ്ട്

മഹി പന്മന

Comments are closed.