ലണ്ടൻ: ലോക കോടീശ്വര പട്ടികയിൽ ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്കിന് രണ്ടാം സ്ഥാനം. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്റെ ആസ്തി. നിലവിൽ 500 ബില്ല്യണ്‍ ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാം സ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്ക്.
2020-ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ 100.3 ബില്യണ്‍ ഡോളറിന്റെ വർധനയുണ്ടായി. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗേറ്റ്സിനെ 2017-ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.