EBM News Malayalam

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയര്‍ന്ന പുതിയ ആക്ഷേപങ്ങളും നേതാക്കളുടെ മക്കള്‍ പോരും സ്വപ്‌ന ബന്ധവുമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. അതേസമയം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല.

കോടിയേരിയുടെ മകന്‍ ബിനീഷിനെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്തതും ജയരാജന്റെ മകന്‍ ജയ്‌സണെതിരായ ആക്ഷേപങ്ങളും ചര്‍ച്ചയാകും. ഇന്ന് വൈകിട്ട് എല്‍ഡിഎഫും യോഗം ചേരും. തെരഞ്ഞെടുപ്പ് ഒരുക്കവും സര്‍ക്കാര്‍ അനുകൂല പ്രചാരണ പരിപാടികളുമാണ് പ്രധാന അജണ്ട. കെ ടി ജലീലിനെ സിപിഎമ്മും സിപിഐയും പിന്തുണച്ചെങ്കിലും മറ്റ് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Comments are closed.