EBM News Malayalam

കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികള്‍ക്ക് സമയമായിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികള്‍ക്ക് സമയമായിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. പുറത്ത് നിന്നെത്തിയവരില്‍ കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. കൂടാതെ പ്രവാസികള്‍ അടക്കമുള്ളവര്‍ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകള്‍ കൂടുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

ലോക്ക് ഡൗണില്‍ പുതിയ മാറ്റം വന്ന ശേഷം സമ്പര്‍ക്കത്തിലൂടെ രോഗം പരിധി വിട്ടാല്‍ മാത്രമാകും പ്രവേശനം നിയന്ത്രിക്കുന്നതിലടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുകയുള്ളൂ. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള 216 കേസുകളില്‍ 202 ഉം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരിലാണ്. 98 പ്രവാസികളും ബാക്കി 104 മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ക്കുമാണ് കൊവിഡുള്ളത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു നിലവില്‍ 14 പേര്‍ മാത്രമാണുള്ളത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ഇതിനോടകം കര്‍ശന മേല്‍നോട്ടം നിലനില്‍ക്കുന്നുണ്ട്. മാത്രമേ കടുത്ത നടപടികളിലേക്ക് പോകൂ.

പ്രവേശന വിലക്ക്, സഞ്ചാര നിയന്ത്രണം എന്നിവയില്‍ കൂടുതല്‍ തീരുമാനം ഈ സാഹചര്യത്തില്‍ ആയിരിക്കും. അതുവരെ പരമാവധി പേരെ തിരികെ എത്തിക്കുന്നതാണ്. അതേസമയം മാസ്‌ക് ധരിക്കല്‍, നിരീക്ഷണം, സാമൂഹിക അകലം എന്നിവയില്‍ പാളിച്ച ഉണ്ടായാല്‍ എല്ലാം തകിടം മറിയുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. കേസുകള്‍ കൂടുന്നതില്‍ അല്ല, ജാഗ്രത പാളുന്നതില്‍ ആണ് ആശങ്ക വേണ്ടതെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുകയാണ്.

Comments are closed.