EBM News Malayalam

രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്നലെ 1132 പേര്‍ മരണപ്പെട്ടു

ദില്ലി: രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേര്‍് രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവില്‍ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്.

ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി. അതേസമയം കൊവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെടുകയായിരുന്നു.

Comments are closed.