EBM News Malayalam

പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അഭിപ്രായവ്യത്യാസം

ദില്ലി: പാര്‍ലമെന്റ് മാര്‍ച്ചിനെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അഭിപ്രായവ്യത്യാസം. ഒന്നിന് മാര്‍ച്ച് നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇനി പ്രകോപനമുണ്ടായാല്‍ അത് സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്. വിഷയത്തില്‍ ഇന്ന് ചേരുന്ന സംഘടനാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

അതേസമയം ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 കേസുകള്‍ ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ ചെങ്കോട്ടയില്‍ സുരക്ഷ സന്നാഹം കൂട്ടി. കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.