EBM News Malayalam

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആഴ്ചകൾക്ക് ശേഷമാണ് ഒരു ജില്ലയിൽ സമ്പൂർണമായി ലോക്ക്ഡൗൻ പ്രഖ്യാപിക്കുന്നത്.

പാലക്കാട്: ജില്ലയിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ആഴ്ചകൾക്ക് ശേഷമാണ് ഒരു ജില്ലയിൽ സമ്പൂർണമായി ലോക്ക്ഡൗൻ പ്രഖ്യാപിക്കുന്നത്.
നാളെ റമദാൻ പ്രമാണിച്ച് ഇളവുകൾ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ ലോക്ക്ഡൗൻ തീരുന്ന ഈ മാസം 31 വരെയാണ് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Comments are closed.