ചിമ്പു നായകനാകുന്ന പുതിയ സിനിമയായ ഈശ്വരന് എന്ന ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നു. സുശീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് തിയറ്ററിലെത്തും. ഒരു ഫാമിലി എന്റര്ടെയ്നര് ആയി സുശീന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഈശ്വരനും’ പൊങ്കല്‍ റിലീസ് ആയി തിയറ്ററില്‍ എത്തുമെന്നാണ് വാര്‍ത്ത.
ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഈശ്വരന്’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ‘മാസ്റ്ററും’ ‘ഈശ്വരനുമൊക്കെ’ തിയറ്ററില്‍ തന്നെയാകും എത്തുക. ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നിധി അഗര്‍വാളാണ് നായിക.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.