EBM News Malayalam

ചെമ്മീന്‍ കൊണ്ടുള്ള ഒരടിപൊളി തോരൻ

ഇപ്പോൾ ചെമ്മീൻ ചാകരയാണല്ലോ
ചെമ്മീൻ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണല്ലോ അവർക്കായി ചെമ്മീന്‍ കൊണ്ടുള്ള ഒരടിപൊളി വിഭവം ആണ് ഇന്ന് അവതരിപ്പിക്കുന്നത്.

വേണ്ടുന്ന ചേരുവകൾ

ചെമ്മീന്‍ – 500 ഗ്രാം
തേങ്ങ – 1 മുറി
മുളക് പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
പെരും ജീരകം – 1/2 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ചുവന്നുള്ളി – 6 എണ്ണം
കറിവേപ്പില – രണ്ട് ഇതൾ
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :

ചെമ്മീന്‍ തൊലി കളഞ്ഞു കഴുകി ചെറുതായി അരിഞ്ഞ് 1/2 ടീസ്പൂണ്‍ മഞ്ഞപ്പടിയും ഉപ്പും ചേർത്ത് വേവിക്കുക.

ഒരു മുറി തേങ്ങ തിരുമി മുളക് പൊടിയും പെരുംജീരകവും ചേര്‍ത്ത് തരുതരിപ്പായി അരച്ച് വയ്ക്കുക.

ചൂടായ ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പും, കടുക് ,വറ്റല്‍ മുളക് , കറിവേപ്പില എന്നിവയിട്ട് താളിച്ച്‌ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ട് വഴറ്റുക.ഉള്ളി വാടി വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് 5 മിനിറ്റ് വഴറ്റിയെടുത്ത് ചൂടോടെ ഉപയോഗിക്കുക.

 

സോഫിദാസ്

Comments are closed.