EBM News Malayalam

ചുവന്ന ചീര കൊണ്ടുള്ള പച്ചടി

ഇന്ന് മലയാളികളുടെ ഇഷ്ടപ്പെട്ട പച്ചടി ‘ചീര’ കൊണ്ട് തയ്യാറാക്കിയത്.

1. ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്
2. പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്
3. കട്ട തൈര് – രണ്ട് കപ്പ്‌
4. വറ്റല്‍ മുളക് – 2
5. കടുക് – ഒരു ടി സ്പൂണ്‍
6. ഉപ്പ് – പാകത്തിന്
7. ചുവന്നുള്ളി – 10 എണ്ണം , അരിഞ്ഞെടുത്തത്
8. എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
9. വേപ്പില – രണ്ടിതൽ

 

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ രണ്ട് മിനിറ്റ് വേവിക്കുക .
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും ചുമന്നുള്ളിയും പച്ചമുളകും വഴറ്റുക അതിലേക്ക് നേരത്തെ തയ്യാറാക്കിയ ആവി കയറ്റിയ ചീരയും ചേര്‍ക്കുക .അടുപ്പ് അണച്ച് ഉടച്ച് വച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി കറിവേപ്പില വഴറ്റി ഇട്ട് ഉപയോഗിക്കുക.

സോഫി ദാസ്

Comments are closed.