ഇന്ധന നികുതിയില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നതു 1.87 ലക്ഷം കോടി രൂപയുടെ അധികവരുമാനം
ന്യൂഡല്‍ഹി : ഇന്ധന നികുതിയില്‍ നിന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.67 ലക്ഷം കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കില്‍ ഇത്തവണ ലക്ഷ്യം മൊത്തം 4.54 ലക്ഷം കോടി രൂപയാണ്. പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും വര്‍ധിക്കുമ്പോഴും കേന്ദ്രം കാര്യമായ ഇടപെടല്‍ നടത്താത്തതിനു പിന്നിലും അധിക വരുമാനത്തിലുള്ള നോട്ടമാണെന്നു വിമര്‍ശനമുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്രസര്‍ക്കാര്‍ 3 രൂപ വര്‍ധിപ്പിച്ചിരുന്നു.
മേയില്‍ തീരുവ വീണ്ടും വര്‍ധിപ്പിച്ചു. കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാന്‍ ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സെസും ഇന്ധന വില ഉയര്‍ന്നു നില്ക്കാന് കാരണമായി. പെട്രോളിനു 2.5 രൂപയും ഡീസലിനു 4 രൂപയുമാണു കാര്‍ഷിക സെസ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ കേന്ദ്രത്തിനു ലഭിക്കുന്നതു 49,000 കോടി രൂപ.
എക്സൈസ് തീരുവയില്‍ കുറവു വരുത്തിയാണ് ഈ സെസ് ഏര്‍പ്പെടുത്തിയതെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. ഫലത്തില്‍ വിവിധ നികുതികളിലൂടെ കേന്ദ്രത്തിനു ഡീസലില്‍നിന്നു ലഭിക്കുന്നതു 31.83 രൂപയും പെട്രോളില്നിന്നു ലഭിക്കുന്നതു 32.98 രൂപയുമാണ്. ഈ സാമ്പത്തിക വര്‍ഷം ഇന്ധന ആവശ്യം 8 % വര്‍ധിക്കുമെന്നും ഇതു അധിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നുമാണു വിലയിരുത്തുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.