EBM News Malayalam

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം ആറായിരം കോടി രൂപ കൂടി അനുവദിച്ചു

ദില്ലി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് വേണ്ടി കേന്ദ്ര ധനകാര്യ മന്ത്രാലയം ആറായിരം കോടി രൂപ കൂടി അനുവദിച്ചു. ഇതില്‍ 5516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും 483.40 കോടി മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളായ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദില്ലി, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

പണം അനുവദിക്കപ്പെടാത്ത സംസ്ഥാനങ്ങള്‍ അരുണാചല്‍ പ്രദേശ്, മണിപൂര്‍, മിസോറാം, നാഗാലാന്റ്, സിക്കിം എന്നിവിടങ്ങളാണ്. 5.1508 ശതമാനം പലിശയ്ക്കാണ് കേന്ദ്രം തുക വായ്പയെടുത്തത്. പ്രത്യേക വായ്പാ വിന്റോ വഴിയാണിത്. ഇതുവരെ 54000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായി കേന്ദ്രം വായ്പയെടുത്തിട്ടുണ്ട്. ശരാശരി പലിശ നിരക്ക് 4.7488 ആണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.