തൃശൂര്‍ : മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ഒടിടിയില്‍ വന്‍ പിന്തുണയും റേറ്റിങ്ങും. 8 വര്‍ഷം മുന്‍പു റിലീസ് ചെയ്തു ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണ്. തിയറ്ററില്‍ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം ദൃശ്യം 2 ഒടിടിയില്‍ കാണിക്കുമായിരുന്നു. അതാണു പൊതുവേയുള്ള കരാര്‍. പകുതി കാണികളെ മാത്രമേ തിയറ്ററില്‍ കയറ്റുന്നുള്ളു.
അതിനാല്‍ 42 ദിവസം പ്രദര്‍ശിപ്പിച്ചാലും 21 ദിവസത്തെ കലക്ഷനേ പ്രതീക്ഷിക്കാനാകൂ. ഇതില്‍ 15 ദിവസമേ ഹൗസ് ഫുള്‍ ഷോ ഉണ്ടാകൂ എന്നാണു കണക്ക്. അതേസമയം ദൃശ്യം 2 തെലുങ്കില്‍ നിര്‍മിക്കാന്‍ ഇന്നലെ കരാര്‍ ഒപ്പുവച്ചു. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. വെങ്കടേഷ് ആണ് ഇതില്‍ നായകന്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്കു ഒടിടിക്കു വിറ്റ ചിത്രമാണു ദൃശ്യം 2 എന്നു വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. തുക ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.