EBM News Malayalam

റസ്റ്റോറന്റ് ശൃംഖലയായ ബര്‍ഗര്‍ കിംഗ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു

മുംബൈ: റസ്റ്റോറന്റ് ശൃംഖലയായ ബര്‍ഗര്‍ കിംഗ് ഐപിഒയ്ക്ക് തയ്യാറാവുന്നു. അതിനുള്ള അനുമതിക്കായി കമ്പനി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമീപിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 542 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെബിക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിന്റെ (ഡിആര്‍എച്ച്പി) അനുബന്ധം അനുസരിച്ച് പ്രൊമോട്ടര്‍ ക്യുഎസ്ആര്‍ ഏഷ്യ 6 കോടി വരെ ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കാന്‍ വാഗ്ദാനം ചെയ്യുകയാണ്.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ പട്ടികപ്പെടുത്തും. ബര്‍ഗര്‍ കിംഗ് ഇന്ത്യ 2019 നവംബറില്‍ സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നു. പുതിയ ഓഹരികള്‍ വഴി 400 കോടി രൂപ വരെ സമാഹരിക്കാനും ക്യുഎസ്ആര്‍ ഏഷ്യയുടെ 6 കോടി വരെ ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കാനുമുള്ളതാണ് ഓഫര്‍. ബര്‍ഗര്‍ കിംഗ് റസ്റ്റോറന്റുകളുടെ ഉടമസ്ഥതയില്‍ പുതിയ കമ്പനി ആരംഭിക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ബര്‍ഗര്‍ കിംഗ് ഇന്ത്യ ഐപിഒ വരുമാനം ഉപയോഗിക്കും. ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് അനുസരിച്ച് 2026 ഡിസംബര്‍ 31 നകം സബ് ഫ്രാഞ്ചൈസ്ഡ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ 700 ഓളം റെസ്റ്റോറന്റുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.