EBM News Malayalam

വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് വണ്ടിയിൽ ചീറിപ്പാഞ്ഞ യുവാക്കൾ അപകടത്തിൽപ്പെട്ടു

കൊല്ലം: വഴിയാത്രക്കാരിയുടെ മാല പൊട്ടി ച്ച് വണ്ടിയിൽ ചീറിപ്പാഞ്ഞ യുവാക്കൾ അപകടത്തിൽപ്പെട്ടു.
പുലത്തറ വടക്കതിൽ പ്രസന്നന്റെ ഭാര്യ ശശി പ്രഭയുടെ മാലയാണ് ബൈക്കിലെ ത്തിയ മോഷ്ടാക്കൾ പൊട്ടിച്ച്‌ കടന്ന് കളയാൻ ശ്രമിച്ചത്.

വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴി പന്മന പൊൻവെയിൽ ആഡിറ്റോറിയത്തിന്റെ മുന്നിൽ വച്ചാണ് മോഷ്ടാക്കൾ ശശി പ്രഭയുടെ മാല പൊട്ടിച്ചു അമിത വേഗത്തി ൽ കടന്ന് കളഞ്ഞത്.എന്നാൽ അമിത വേഗതയിൽ പോയ വാഹനം ഇടപ്പള്ളി കോട്ടയിൽ വച്ച് മറ്റൊരു ബൈക്കും ആയി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ഈസമയം പരാതി നൽകാനായി ചവറ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടം നടന്നത് ശശി പ്രഭയുടെ ശ്രദ്ദയിൽപ്പെട്ടത്. മാല പൊട്ടിച്ച് കടന്ന് കളഞ്ഞത് ഇവരാ ണെന്ന് മനസിലാക്കിയ ശശി പ്രഭ നാട്ടുകാരെ വിവരം അറിയിക്കുകയായി രുന്നു . സമീപവാസികൾ അറിയിച്ചതനുസ രിച്ച് എത്തിയ പോലീസ് മോഷ്ടാക്കളെ ചവറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മഹി പന്മന

Comments are closed.