EBM News Malayalam

ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ പുനരാരാംഭിക്കാനാവില്ലെന്ന് ഐസിസി

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈയില്‍ നടക്കേണ്ട ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിഗത പരിശീലനം തുടങ്ങിയ സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ തുടങ്ങാനാവില്ലെന്ന് സൂചിപ്പിച്ച് ഐസിസി. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ ബൗളര്‍മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരുമെന്നും പരിശീലനമില്ലാതെ പന്തെറിയാനിറങ്ങുന്നത് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഐസിസി വ്യക്തമാക്കി.

അതേസമയം ഓഗസ്റ്റില്‍ പാക്കിസ്ഥാനും മൂന്ന് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പക്കായി ഇംഗ്ലണ്ടിലെത്തുന്നുണ്ട്. പരിക്കേല്‍ക്കുന്നത് തടയാനായി പരമ്പരകള്‍ക്കായി ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടതല്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുകയും അതുവഴി ബൗളര്‍മാരുടെ ജോലിഭാരം കുറക്കുകയും വേണമെന്നും ഐസിസി നിര്‍ദേശിച്ചിരിക്കുകയാണ്.

കൂടാതെ 14 ദിവസത്തെ സമ്പര്‍ക്ക വിലക്കില്‍ പരിശീലന ക്യാമ്പുകള്‍ നടത്തണമെന്നാണ് ഐസിസിയുടെ മറ്റൊരു പ്രധാന നിര്‍ദേശം. കൂടാതെ, ടീമുകള്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കണം. ആഭ്യന്തര, രാജ്യാന്തര മത്സരങ്ങള്‍ ഈ മാനദണ്ഡപ്രകാരം മാത്രമേ സംഘടിപ്പിക്കാകൂവെന്നും ഐസിസി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.