EBM News Malayalam

ബിഎംഡബ്ല്യു ഇലക്ട്രിക് വിംഗ്‌സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങുന്നു

എല്ലാ വിംഗ്‌സ്യൂട്ടുകളേയും വിന്റേജ് മോഡലായി മാറ്റാൻ കഴിയുന്ന ഒരു ഫ്യൂച്ചറിസ്റ്റ് വിംഗ്‌സ്യൂട്ട് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബി‌എം‌ഡബ്ല്യു. ഇലക്ട്രെക് പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഇതിന് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുമെന്നതാണ് ഇവിനെ സവിശേഷമാക്കുന്നത്. ഈ യുഗത്തിലെ ഒരു ഫ്ലൈയിംഗ് മെഷിനെ സംബന്ധിച്ച് ഇത് വളരെ മികച്ചൊരു നേട്ടമാണ്.

ഇലക്ട്രിക് വിംഗ്സ്യൂട്ട് അതിന്റെ ബാറ്റ്മാന്റെ ഫ്ലൈയിംഗ് സ്യൂട്ട് പ്രചോദിത ഡൈനാമിക്സും ബി‌എം‌ഡബ്ല്യു i-യും ഡിസൈൻ‌വർ‌ക്ക്സും തമ്മിലുള്ള സഹകരണത്തിന്റെ സൃഷ്ടിയായ ഒരു ഡിസൈനുമായി പൂർണ്ണമായും വേറിട്ടു നിൽക്കുമെന്ന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സ്യൂട്ടിന്റെ ഫ്ലൈ യൂണിറ്റിൽ രണ്ട് ചെസ്റ്റ് മൗണ്ടഡ് കാർബൺ പ്രൊപ്പല്ലറുകൾ അല്ലെങ്കിൽ ഇംപെല്ലറുകൾ ഉൾപ്പെടുന്നു, ഓരോന്നും 25,000 rpm -ൽ പരമാവധി 7.5 കിലോവാട്ട് ഔട്ട്പുട്ട് നൽകുന്നു.

സാൽസ്‌മാൻ ഇലക്ട്രിക് വിംഗ്‌സ്യൂട്ടിന്റെ ആദ്യ പരീക്ഷണം നടത്തുന്നത് കാണിക്കുന്ന ഒരു വീഡിയോയും ബി‌എം‌ഡബ്ല്യു പുറത്തിറക്കി. ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ഒരു ഹെലികോപ്റ്ററിൽ 9,800 അടി ഉയരത്തിൽ നിന്ന് സാൽസ്മാനെ നേരിട്ട് ഇടുന്നത് കാണിക്കുന്നു.

Comments are closed.