കൊല്‍ക്കത്ത : 100 ഗ്രാം കൊക്കെയ്ന്‍ കൈവശം വച്ചതിന് ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അവര്‍ സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍നിന്നാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബിര്‍ കുമാര്‍ ദേയെയും അറസ്റ്റ് ചെയ്തു. ന്യൂ ആലിപ്പോര്‍ മേഖലയില്‍ വെള്ളയാഴ്ച എന്‍ആര്‍ അവന്യുവിലെ കഫെയിലേക്കു കാറില്‍ പോകുകയായിരുന്നു ഇരുവരും.
പെട്ടന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോള്‍ ഗോസ്വാമിയുടെ പഴ്സില്‍നിന്നാണ് 100 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. തന്നെ കുടുക്കിയാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഗോസ്വാമിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും എന്നാല്‍ കൊക്കെയ്ന്‍ ആരെങ്കിലും കാറിലിട്ടതാണോ എന്ന് സംശയമുണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
പൊലീസ് സംസ്ഥാനത്തിന്റെ കീഴിലാണ്. എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോസ്വാമിയും പ്രബിറും സ്ഥിരമായി ഒരു കഫെയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പാര്‍ക്ക് ചെയ്ത കാറിലിരുന്ന് ബൈക്കില്‍ വരുന്ന യുവാവുമായി സ്ഥിരം ഇടപാടുകള്‍ നടത്താറുണ്ടെന്നും നിരീക്ഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.