EBM News Malayalam

അടിയന്തരപ്രമേയം നിയമസഭ തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

കിഫ്ബിയിലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു.കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി.എ.ജി. റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശന്‍ പറഞ്ഞു.കിഫ്ബിയില്‍ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമര്‍ശിച്ചത്. തോമസ് ഐസക് ഗവര്‍ണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും വി ഡി സതീശന്‍ കുറ്റപ്പടുത്തി.ശക്തമായ ഭാഷയിലാണ് പ്രതിപക്ഷത്തിന് ഭരണപക്ഷം മറുപടി നല്‍കിയത്.കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങളുടെ മുന്‍പില്‍ തുറന്നുകാട്ടും എന്ന് തോമസ് ഐസക് പറഞ്ഞു. സ്റ്റേറ്റ് നിര്‍വചനത്തില്‍ കിഫ്ബി വരില്ല, അതുകൊണ്ട് ഭരണഘടനാ ലംഘനം ഇല്ലെന്നും ഐസക് പറഞ്ഞു.കിഫ്ബിയില്‍ ഭരണഘടനാ ലംഘനം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.

*അടിയന്തരപ്രമേയം നിയമസഭ തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി*

Comments are closed.