സംവിധായകന് എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ 10 വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു. എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രത്തില്‍ നായകന്മാരാകാന് തയ്യാറാവുകയാണ് ഇവര്‍. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആസിഫ് അലി എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം, ‘കൊത്ത്’, ‘എല്ലാം ശരിയാവും’ എന്നിവയുടെ ചിത്രീകരണവും ആസിഫ് പൂര്‍ത്തിയാക്കിയിരുന്നു.
രണ്ടു ചിത്രങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ആസിഫ് അലി വേഷമിടുന്നത്. അതോടൊപ്പം, അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകന് ആസിഫ് അലിയാണ്. നിവിന്‍ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തിയേറ്ററുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ തുറമുഖം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.