EBM News Malayalam

എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ ആര്യനാട് പോലീസ് പിടികൂടി..

ആര്യനാട് : എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീജിത്തിനെയാണ് ആര്യനാട് പൊലിസ് പിടികൂടിയത്. ആര്യനാട് ഏലിയാവൂരിൽ തട്ടുകട നടത്തുന്ന സിദ്ദിഖിന്റെ കൈയ്യിൽ നിന്നും പണവും സാധനങ്ങളും തട്ടിയെടുത്തെന്നാണ് കേസ്.കാട്ടാക്കടയിൽ പുതുതായി ചാർജെടുത്ത എസ്ഐയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സംഭവസമയത്ത് കടയിലെത്തിയ അരുൺ എന്നയാളെയും‍ ഇയാൾ തട്ടിപ്പിനിരിയാക്കി. കാർ നന്നാക്കാനെന്ന വ്യാജേന അരുണിൽ നിന്ന് ആയിരം രൂപയോളം തട്ടിയെടുത്തു. തുടർന്ന് വീണ്ടും തുക ആവശ്യപ്പെട്ടതോടെ സംശയം തോന്നി ഇവർ ആര്യനാട് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട ഡിവൈഎസ്പി എസ് ഷാജിയുടെ നേതൃത്വത്തിലുളള സംഘം ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.