EBM News Malayalam

ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ആഴ്സണല്‍ പതിനാലാം കിരീടം സ്വന്തമാക്കി

വെംബ്ലി: എഫ്എ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ആഴ്സണല്‍ പതിനാലാം കിരീടം സ്വന്തമാക്കിയത്. ഒബമയാംഗിന്റെ ഇരട്ട ഗോളാണ് ആഴ്‌സണലിന് തുണയായത്. സീസണിലെ ഗോളടിമികവ് കലാശപ്പോരിലും ആവര്‍ത്തിച്ച ഒബമയാംഗിന്റെ ഫോമാണ് ആഴ്സണലിന് തുണയായത്.

ഒബമയാംഗ് 28-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചപ്പോള്‍ 67-ാം മിനുറ്റില്‍ വിജയഗോള്‍ എത്തി. എഴുപത്തിമൂന്നാം മിനിറ്റില്‍ കൊവാസിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചെല്‍സിക്ക് തിരിച്ചടിയായി. ഇതിനുശേഷം ശക്തമായ ആക്രമണങ്ങളിലൂടെ തിരിച്ചെത്താന്‍ ചെല്‍സിക്കായില്ല. അതേസമയം ഏറ്റവും കൂടുതല്‍ തവണ എഫ്എ കപ്പ് നേടുന്ന ടീമാണ് ആഴ്സണല്‍. 12 കിരീടങ്ങളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കിരീടനേട്ടത്തില്‍ രണ്ടാമത്.

Comments are closed.