EBM News Malayalam

ആപ്പിൾ ഐപാഡ് പ്രോ, ഐപാഡ് മിനി, എയർടാഗ് മാർച്ച് 16 ന് അവതരിപ്പിക്കും

മാർച്ചിൽ 2021 ലെ ആദ്യ വെർച്വൽ ഇവന്റിൽ പുതിയ ആപ്പിൾ ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് പറയുന്നു.  കൂടാതെ, ഇക്കണോമിക് ഡെയ്‌ലി ന്യൂസ് വെബ്‌സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐപാഡ് പ്രോ മോഡലുകളും പുനർരൂപകൽപ്പന ചെയ്ത ഐപാഡ് മിനി എന്നിവയും ആപ്പിൾ ഈ വേളയിൽ അവതരിപ്പിക്കും.

കഴിഞ്ഞ വർഷത്തെ ഐപാഡ് പ്രോ മോഡൽ മാർച്ച് 18 ന് ഔദ്യോഗികമായി പ്രഖ്യപിച്ചു. അഭ്യുഹങ്ങളെ സംബന്ധിച്ചിടത്തോളം, ഐപാഡ് പ്രോ 2021 ഒരു മിനി എൽഇഡി ഡിസ്‌പ്ലേയെ സപ്പോർട്ട് ചെയ്യും. ഈ വാർത്ത ശരിയാണെങ്കിൽ, ഏറ്റവും പുതിയ ഐപാഡ് പ്രോ എഡിഷൻ മികച്ച വിഷ്വലുകൾ നൽകുക മാത്രമല്ല, വൈദ്യുത ഉപഭോഗവും കുറവായിരിക്കും.

വരാനിരിക്കുന്ന ഐപാഡ് പ്രോ 5 ജി സപ്പോർട്ടുമായി വരുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പുതിയ ആക്‌സസറികളെ സപ്പോർട്ട് ചെയ്യുന്നതിന് അധിക ബിൽറ്റ്-ഇൻ മാഗ്നറ്റുകളുമായി ഈ ഡിവൈസ്‌ വരുമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഐപാഡ് മിനി 2021 ന്റെ വിശദാംശങ്ങളും ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. അഭ്യുഹങ്ങളെയും ചോർച്ചകളെയും സംബന്ധിച്ചിടത്തോളം ഐപാഡ് മിനി ഗണ്യമായി ചുരുങ്ങിയ ബെസലുകളുമായി വരാം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.