EBM News Malayalam

സൗദിയില്‍ മദ്യനിര്‍മ്മാണം നടത്തിയ സംഘം അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്ത സംഘം അറസ്റ്റിലായി. തുടര്‍ന്ന് സംഘത്തെ ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേര്‍ന്നാണ് പിടികൂടിയത്. വിതരണത്തിന് തയാറാക്കിയ മദ്യവും വാഷും മദ്യം നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും കണ്ടെത്തിയിരുന്നു.

എന്നാല്‍ അനധികൃതമായി താമസമാക്കിയ വിദേശികളാണ് വന്‍തോതില്‍ മദ്യം നിര്‍മിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.

Comments are closed.