ചെന്നൈ: നടന് രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകന് തമിഴരുവി മണിയനും രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച മണിയന് രജനീകാന്തിന്റെ പിന്മാറ്റമാണോ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയില്ല. ഡിസംബര്‍ മൂന്നിനാണ് പുതിയ പാര്‍ട്ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്.
ഗാന്ധി മക്കള്‍ ഇയക്കം പാര്‍ട്ടിസ്ഥാപകനായ ഇദ്ദേഹം കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി, ജനതാദള്‍, ലോക്ശക്തി എന്നി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാമരാജിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് രാഷ്ട്രീയത്തില്‍ എത്തിയതെന്നും സത്യസന്ധര്‍ക്ക് സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇനി ഒന്നുംതന്നെ ചെയ്യാനില്ലെന്നും മണിയന് പറഞ്ഞതായാണ് വിവരം.
അതേസമയം പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററായി നിയമിച്ച അര്‍ജുനമൂര്‍ത്തി, രജനീകാന്തിനൊപ്പം തുടരുമെന്ന് അറിയിച്ചു. പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ തീരുമാനത്തില്‍ നിന്ന് താരം പിന്മാറുകയായിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.