EBM News Malayalam

നടിയെ ആക്രമിച്ച കേസ് താരങ്ങളായ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളായ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് രാവിലെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കും. അതിനായി ഇരുവര്‍ക്കും കോടതി സമന്‍സ് നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉടമ ഹൈദര്‍ അലിയുടെ സാക്ഷി വിസ്താരവും ഇന്ന് പൂര്‍ത്തിയാക്കും. രഹസ്യ വിചാരണയുടെ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും നടനുമായ ദിലീപ് നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

 

Comments are closed.