EBM News Malayalam

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിൽ മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം : ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിൽ മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് പ്രതിയായ സ്വപ്നയുടെ വെളിപ്പെടുത്തിയതായി കസ്റ്റംസ്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തി ഇടപാടുണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ. ഇത് സംബന്ധിച്ച് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാരും കോൺസുലർ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായി സ്വപ്ന നൽകിയ രഹസ്യ മൊഴിയിലുള്ളതായാണ് കസ്റ്റംസ് പറയുന്നത്

Comments are closed.