കൊല്ലം: തെന്മല ഉറുകുന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സഹോദരിമാർ അടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു.
ഉറുകുന്ന് സ്വദേശികളായ അലക്സ്-സിന്ധു ദമ്പതികളുടെ മക്കളായ ശ്രുതി (13), ശാലിനി(18), ഇവരുടെ അയൽവാസിയായ കുഞ്ഞുമോന്റെ മകൾ (17) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെ ഉറുകു ന്ന് ജംഗ്ഷനിൽ ആയിരുന്നു അപകടം. പുനലൂരിൽ നിന്നും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പെൺകുട്ടികൾക്ക് മേൽ പാഞ്ഞു കയറുകയായിരുന്നു.
മഹി പന്മന
Comments are closed.