EBM News Malayalam

സംസ്ഥാനത്ത് എൽഡി.എഫിന് ഭരണത്തുടർച്ച പ്രവചിചച്ച് എബിപി – സീ വോട്ടർ പ്രീപോൾ അഭിപ്രായ സർവേ

തിരുവനന്തപുരം : സംസ്ഥാനത്ത് എൽഡി.എഫിന് ഭരണത്തുടർച്ച പ്രവചിചച്ച് എബിപി – സീ വോട്ടർ പ്രീപോൾ അഭിപ്രായ സർവേ. ഒപീനിയൻ പോൾ ഫലം 40% വോട്ടും 83-91 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരം നിലനിർത്തും. യുഡിഎഫിന് 33% വോട്ടും 47 മുതൽ 55 വരെ സീറ്റും സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് 13% വോട്ടും രണ്ട് വരെ സീറ്റുമാണ് പ്രവചനത്തിലുള്ളത്.

തമിഴനാട്ടിൽ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും . എഐഡിഎംകെ ബിജെപി തുടങ്ങിയവർ ഉൾപ്പൊടുന്ന എൻഡിഎ സഖ്യം 58-66 സീറ്റുകൾ നേടുമെന്ന് പോൾ ഫലം പറയുന്നു.

പുതുച്ചേരിയിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രവചനം 17-21 സീറ്റുകൾ നോടുമെന്നാണ് ഫലം കോൺഗ്രസിന് 8-12 സീറ്റുകളാണ് ഇവിടെ പ്രവപിച്ചിരിക്കുന്നത്

അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവേ പറയുന്നു. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.

ബംഗാളിൽ മമത ബാനർജി സർക്കാർ തുടർഭരണം നേടും. 148- 164 സീറ്റുകൾ വരെ തൃണമൂൽ കോൺഗ്രസ് നോടും ബിജെപിക്ക് 92 മുതൽ 108 വരെ സീറ്റുകൾ നേടിയേക്കുമെന്നും സർവേ വിലയിരുത്തൽ.

Comments are closed.