കരുനാഗപ്പള്ളി: ചവറ പന്മനയിലെ രണ്ട് വയസ്സുകാരി ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ് നേടി. ആസിഫ് – ജാഫ്റ ദമ്പതികളുടെ മകളായ ഫൈഹ ഫാത്തിമയാണ് ചെറു പ്രായത്തിൽ ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയത്. അസാധാരണ ആശയങ്ങൾ പ്രകടിപ്പിക്കു ന്ന പ്രതിഭകൾക്ക് ലഭിക്കുന്ന റിക്കോർഡാ ണ് പന്മന സ്വദേശിയായ ഈ കൊച്ചു മിടുക്കി സ്വന്തംമാക്കിയി രിക്കുന്നത്.
രണ്ട് വയസ്സിൽ 25 രാജ്യങ്ങളുടെ തലസ്ഥാനം, ഇംഗ്ലീഷ് വാക്കുകൾ തർജിമ ചെയ്യുക,വിവിധ നിറങ്ങൾ, പ്രമുഖ വ്യക്തികളുടെ പടങ്ങൾ തിരിച്ചറിയുക തുടങ്ങി അവിശ്വസനീയമായ കഴിവുകൾ ക്കുള്ള അംഗീകാരമായാണ് ഫൈഹ ഫാത്തിമയെത്തേടി ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ് എത്തിയത്.
https://www.facebook.com/watch/?v=2409485312530897
Comments are closed.