തമിഴ്നാട് തേനിയിലെ വൈഗ അണക്കെട്ടുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക പരിശോധനയുടെ ഭാഗമായി കേന്ദ്ര ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി. കേരള അധികൃതര്‍ അറിയാതെയാണ് കേന്ദ്രം പരിശോധന നടത്തിയത്.കേന്ദ്ര ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എന്‍ജിനീയറായ നിത്യാനന്ദു റായിയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് തമിഴ്നാട് അധികൃതര്‍ക്കൊപ്പം അണക്കെട്ടിലെത്തിയത്.71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ 70 അടി ജലമാണ് ഇപ്പോഴുള്ളത്.
Comments are closed.