EBM News Malayalam

സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ശക്തമായ സഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു

മലാബോ : സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ശക്തമായ സഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു . 420 പേർക്കേറ്റു. പരിക്കേറ്റ വരെ സൈന്യക ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രസിഡൻ്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയിൽ പറഞ്ഞു. ഇക്വിറ്റോറിയൽ ഗിനിയിലെ ബാട്ടയിൽ പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെയാണ് സംഭവം. തുടർച്ചയായി നാല് സ്ഫോടനങ്ങളാണ് നടന്നത്. ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ 17 മരണവും മേഖലയിൽ ഒട്ടുമിക്ക വീടുകളിലും കെട്ടിടങ്ങളും തകർന്നു. കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Comments are closed.