51 പോയിന്റോടെ ദേശീയ സ്കൂള്‍ മീറ്റില്‍ കേരളം മുന്നില്‍
പുണെ: അഞ്ചു സ്വര്‍ണവുമായി ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് കേരളം രണ്ടു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും നേടി. ഇന്നലെ കേരളം മൂന്നു സ്വര്‍ണവും നാലു വെള്ളിയും നേടിയിരുന്നു. നിലവില്‍ അഞ്ച് സ്വര്‍ണവും എട്ടു വെള്ളിയുമായി 51 പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹരിയാണയാണ് രണ്ടാമത്. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടി സി.ബബിതയാണ് ഇന്ന് കേരളത്തിന്റെ മെഡല്‍വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അര്‍ഷ ബാബുവും കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു. 3.20 മീറ്ററാണ് അര്‍ഷ പിന്നിട്ടത്. ഇതേ ഇനത്തില്‍ 3.10 മീറ്റര്‍ മറികടന്ന കേരളത്തിന്റെ തന്നെ ദിവ്യ മോഹന്‍ വെള്ളി നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ എസ്.അഭിനന്ദ്, പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ എസ്.വൈദേഹി, ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അമല്‍.ടി.പി എന്നിവര്‍ കേരളത്തിന് വെള്ളി സമ്മാനിച്ചു.
Comments are closed, but trackbacks and pingbacks are open.