അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്
അമേരിക്ക : യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫലസ്തീന് പ്രസിഡന്റിനെ അറിയിച്ചു. ട്രംപിന്റെ നടപടി അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീന് പ്രതികരിച്ചു. നിലപാട് വിശദീകരിക്കാന്‍ ട്രംപ് നാളെ മാധ്യമങ്ങളെ കാണും.
തെല്‍അവീവില്‍ നിന്ന് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി ഫോണിലൂടെയാണ് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ട്രംപ് അറിയിച്ചത്. ഇക്കാര്യം ഫലസ്തീന് പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബു റൈന സ്ഥിരീകരിച്ചു. എംബസി മാറ്റാനുള്ള ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമാധാന ചര്‍ച്ചകളെ തീരുമാനം ബാധിക്കുമെന്നും ഫലസ്തീന് പ്രതികരിച്ചു. എംബസി മാറ്റം എപ്പോഴുണ്ടാകുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല.