EBM News Malayalam

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ രവിക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ്

ന്യൂഡല്‍ഹി : ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ രവിക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് രംഗത്തെത്തി. ‘അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം’- സ്റ്റാന്‍ഡ് വിത്ത് ദിശ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ടൂള്‍കിറ്റ് സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിലാണ് ദിശയെ ഡല്‍ഹി പൊലീസ് ഫെബ്രുവരി 13ന് ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഗ്രേറ്റ, കര്‍ഷക പ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ ടൂള്‍കിറ്റ് എന്ന പേരില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

 

 

Comments are closed.