EBM News Malayalam

വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; 32 പേര്‍ക്ക് കൊവിഡ്

മനാമ: സ്വദേശി കുടുംബത്തില്‍ അധികൃതരുടെ നിയന്ത്രണങ്ങളും വിലക്കും ലംഘിച്ച് നടത്തിയ ഇഫ്താര്‍ വിരുന്ന് കാരണം കൊവിഡ് രോഗം ബാധിച്ച 32 പേരെ കണ്ടെത്തിയതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് ഒന്‍പതിന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതേ ചടങ്ങില്‍ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ കൂടുതല്‍ പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധിതരുടെ എണ്ണം 32 ആയി മാറിയത്.

സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പേരെ പരിശോധിച്ചികൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും ബാധ്യതയും രോഗ നിയന്ത്രണത്തിന്റെ അടിസ്ഥാനവുമാണ്. കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും രോഗികളെയും അവരുമായി ബന്ധപ്പെടുന്നവരെയും കണ്ടെത്താന്‍ ഊര്‍ജിത പരിശോധനകളും നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.