EBM News Malayalam

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം പുതിയതായി 22 പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. 14 പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 7020 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6037 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഉറവിടം വ്യക്തമല്ലാത്ത 734 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.