EBM News Malayalam

ഹെക്‌ടറിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഒരുങ്ങുന്നു

ഇന്ത്യയിലെ മുൻ‌നിര വാഹന നിർമാതാക്കളായി മാറുകയാണ് എംജി മോട്ടോർസ്. ഹെ‌ക്‌ടറിലൂടെ വിപണിപിടിച്ചടക്കിയ ബ്രാൻഡിന് നിലവിൽ നാല് ഉൽപ്പന്നങ്ങളാണ് ശ്രേണിയിലുള്ളത്. ഏറ്റവും പുതിയ അവതാരത്തിൽ ബ്ലാക്ക് മെഷ്, സാറ്റിൻ ഗ്രേ ചുറ്റുപാടുകൾ ഉള്ള പുതിയ റേഡിയേറ്റർ ഗ്രിൽ പോലുള്ള ഒരുപിടി കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ഹെക്ടറിന് ലഭിക്കുമെന്നാണ് സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

ഗ്രില്ലിൽ ക്രോം ഔട്ട്‌ലൈനിംഗ് ആണെങ്കിലും ലംബമായി വിഭജിച്ച ഹെഡ്‌ലാമ്പ് ഡിസൈൻ, ഫ്രണ്ട് ബമ്പർ തുടങ്ങിയവ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും. വശങ്ങളിൽ പുതുതായി രൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ അലോയ് വീലുകളായിരിക്കും ഇടംപിടിക്കുക.

ഇതുകൂടാതെ സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. പിൻഭാഗത്ത് രണ്ട് ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ക്രോം അടിവരയിട്ട ഒരു പുതിയ ഗാർണിഷിംഗും എസ്‌യുവിക്ക് ഒരു പുതുരൂപം സമ്മാനിക്കും. ഇവയൊഴികെ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന് പുറംമോടിയിൽ എംജി മറ്റ് പരിഷ്ക്കാരങ്ങളൊന്നും നൽകില്ല.

എസ്‌യുവിയുടെ ഇന്റീരിയറിൽ വ്യത്യസ്തമായ ഒരു കൂട്ടം അപ്ഹോൾസ്റ്ററി ഉപയോഗിച്ച് ചെറുതായി പുനർരൂപകൽപ്പന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കുറച്ച് പുതിയ സവിശേഷതകളും ചേർ‌ക്കാം.

അപ്‌ഡേറ്റുചെയ്‌ത iSmart സ്യൂട്ട്. 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽ‌ഗേറ്റ്, റിയർ എസി വെന്റുകൾ, ഡ്യുവൽ-പാൻ സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ നിലവിലെ ആവർത്തനത്തിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് എഞ്ചിൻ ഓപ്ഷനുകളുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ടർബോ ഡീസൽ യൂണിറ്റും എംജി ഹെക്ടറിൽ വാഗ്ദാനം ചെയ്യുന്നത് തുടരും. ആദ്യത്തേത് 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. രണ്ടാമത്തേത് 168 bhp പവറും 350 Nm torque ഉം വികസിപ്പിക്കും.

രണ്ട് യൂണിറ്റുകൾക്കും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും തെരഞ്ഞടുക്കാൻ സാധിക്കും. അടുത്ത വർഷം ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹെക്ടർ ഓട്ടോമാറ്റിക് വേരിയന്റും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.