EBM News Malayalam

2000 രൂപാ നോട്ടുകള്‍ക്കുപുറമേ 500 രൂപാ നോട്ടുകളിലും മഷി പടരുന്നു

കൊച്ചി : പുതിയ അഞ്ഞൂറു രൂപാ നോട്ടുകളില്‍ മഷി പടരുന്നതായി പരാതി. വെള്ളം പറ്റുന്നതോടെയാണ് നോട്ടിലെ മഷി പടരുന്നത്. 2000 രൂപാ നോട്ടുകളിലെ മഷി പടര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാതായതായുള്ള റിപ്പോര്‍ട്ടുകള്‍ പലയിടങ്ങിളില്‍ നിന്നും പുറത്തു വരുന്നതിനിടെയാണ് 500 രൂപാ നോട്ടുകള്‍ക്കും സമാന അനുഭവം ഉണ്ടായിരിക്കുന്നത്.കൊച്ചി വൈറ്റിലയിലെ ചുമട്ട് തൊഴിലാളിയായ സിജോ എന്നയാളാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പണിക്കൂലിയായി കിട്ടിയ രണ്ട് 500 രൂപാ നോട്ടുകളിലാണ് ഇത്തരത്തില്‍ മഷി പടര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. 500 രൂപാനോട്ടുകള്‍ക്ക് ഉള്ളിലായി 100 രൂപാ നോട്ടുകള്‍ മടക്കി വച്ചശേഷം പോക്കറ്റിലിലായിരുന്നു സൂക്ഷിച്ചിരുന്നത്. പണിയ്ക്കിടെ വിയര്‍ത്തതോടെ ഷര്‍ട്ട് നനയുകയും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളിലെ മഷി പടരുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പിറ്റേറ്റ് തന്നെ ജോലിയ്ക്ക് കയറാതെ കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ നോട്ട് മാറാന്‍ ചെന്നുവെങ്കിലും മറ്റൊരു ദിവസം വരാന്‍ പറഞ്ഞ് മടക്കിയയച്ചു.

Comments are closed, but trackbacks and pingbacks are open.