15 കാരിയെ വിവാഹ വാഗ്ദാനം നല്കി സൈനികന് പീഡിപ്പിച്ചു
ലാത്തൂര്‍: വിവാഹ വാഗ്ദാനം നല്കി സൈനികന് പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്കിയ 15 കാരിയെ സ്കൂളില്‍ നിന്നും പുറത്താക്കി. ഈ വര്‍ഷം ഏപ്രിലിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
സൈനികന് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയ സമയം ഇരുവരും പരിചയത്തിലാകുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതി നല്കിയ ഉടനെ സഹോദരനെ വിളിപ്പിച്ച് സ്കൂള്‍ അധികൃതര്‍ പുറത്താക്കിയ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് പഠിക്കണമെന്നും പുറത്താക്കിയ ജൂണ്‍ മുതല്‍ താന്‍ സ്കൂളില്‍ പോകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലാത്തൂര്‍ ജില്ലാ കളക്ടര്‍ ശ്രീകാന്ത് ഉത്തരവിട്ടു. അധികൃതരുമായി സംസാരിച്ചപ്പോള്‍ സഹോദരന്റെ ആവശ്യപ്രകാരമാണ് പോകാനുള്ള സര്ടിഫിക്കറ്റ് നല്‍കിയതെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ അല്ലെന്ന് തെളിഞ്ഞാല്‍ സ്കൂളിനെതിരെ നടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.
നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പോലീസുകാര്‍ പണം ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു