EBM News Malayalam

ഹോണ്ട 2017 സിറ്റി മോഡലുമായി ഇന്ത്യയിലെക്ക്

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട 2017 സിറ്റി മോഡലുമായി ഇന്ത്യയിലെത്തുന്നു. 2017 രണ്ടാം പകുതിയോടെയായിരിക്കും സിറ്റിയുടെ ഫേസ്‍ലിഫ്റ്റ് മോഡലിനെ ഇന്ത്യയിലെത്തിക്കുക. കമ്പനി ഔദ്യോഗികമായി നടത്തിയ പരസ്യ ചിത്രീകരണത്തിനിടെയാണ് നിർമാണം പൂർത്തിയാക്കിയ കാറിന്‍റെ പൂർണരൂപം വെളിപ്പെടുന്നത്. പുത്തൻ തലമുറ സിവിക് സെഡാനിൽ നിന്നും പ്രചോദനമേറ്റുള്ള ഒരു ഡിസൈനാണ് സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് മോഡലിന് നൽകിയിരിക്കുന്നത്. എൽഇഡി ലൈറ്റ് ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഹെഡ്‌ലാമ്പും വീതികൂടിയ ക്രോം ബാർ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രില്ലുമാണ് മുൻഭാഗത്തെ പ്രധാനമാറ്റങ്ങളായി പറയാവുന്നത്. സിവികിലേതു പോലെ ഹെഡ്‌ലാമ്പ് വരേക്കും നീളുന്നതരത്തിലാണ് ക്രോം ബാർ ക്രമീകരിച്ചിരിക്കുന്നത്. വലുപ്പമേറിയ ഫോഗ് ലാമ്പ് ഉൾപ്പെടുത്തി ഫ്രണ്ട് ബംബറും പുതുക്കിയിട്ടുണ്ട്. സിറ്റിയുടെ പിൻഭാഗത്തും സ്റ്റൈൽ വർധിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ ടെയിൽ ലാമ്പ്, സ്റ്റോപ് ലൈറ്റോടുകൂടിയ സ്പോയിലർ എന്നിവയാണ് മറ്റു പുതുമകൾ. നിലവിൽ വിറ്റഴിക്കുന്ന മോഡലിലുള്ള അതെ 1.5ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകൾ തന്നെയാണ് സിറ്റിയുടെ ഫേസ്‌ലിഫ്റ്റിലും ഉപയോഗിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.