EBM News Malayalam

ഹോണ്ട സിവികിന്‍റെ നൂറ് യൂണിറ്റ് ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട സിവികിന്‍റെ നൂറ് യൂണിറ്റുകൾ തികച്ചുകൊണ്ട് ബ്ലാക്ക് എഡിഷനെ പുറത്തിറക്കിയിരിക്കുകയാണ്. യുകെയിൽ വച്ചാണ് സിവിക് ടൈപ്പ് ആർ കാറുകളുടെ നിർമാണം നടത്തപ്പെടുന്നത്. കൂടുതൽ കരുത്തേറിയതായി ടൈപ്പ് ആർ ജിടി മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബ്ലാക്ക് എഡിഷന്‍റെ നിർമാണം നടത്തിയിട്ടുള്ളത്. കൂടാതെ ഹോണ്ട സിവിക് എക്സിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പുത്തൻ തലമുറ ടൈപ്പ് ആർ കാറുകളുടെ നിർമാണവും ആരംഭിക്കുന്നതായിരിക്കും. 2017 മാർച്ചോടെയായിരിക്കും പുത്തൻ തലമുറ ഹോണ്ട സിവികിന്റെ വില്പനയാരംഭിക്കുക എന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന. പെർഫോമൻസിന് മാത്രം പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന സിവിക് ടൈപ്പ് ആർ പതിപ്പിനെ സെപ്തംബറിലായിരിക്കും അവതരിപ്പിക്കുക.

ടർബോചാർജ്ഡ് 2.0ലിറ്റർ വിടെക് ടർബോ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ പരിമിതക്കാല എഡിഷന് കരുത്തേകുന്നത്. 306ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ വാഹനം ഉല്‍പ്പാദിപ്പിക്കുക.പേരു സൂചിപ്പിക്കുന്നതു പോലെ മുന്നിലും പിന്നിലും വീലുകളിലും ചുവന്ന നിറത്തിലുള്ള അക്സെന്റുകളോടെയാണ് ബ്ലാക്ക് എഡിഷൻ സിവിക് ടൈപ്പ് ആർ ഇറങ്ങിയിരിക്കുന്നത്.അതെ പോലുള്ള ബ്ലാക്ക്-റെഡ് കോംപിനേഷനിൽ തന്നെയാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്. പുതുതായി അവതരിക്കുന്ന ഹോണ്ട സിവികിനെ 2017 മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിലായിരിക്കും ആദ്യമായി അവതരിപ്പിക്കുക.

Comments are closed, but trackbacks and pingbacks are open.